സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി
Monday, August 7, 2023 1:01 PM IST
കൊച്ചി: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പുരസ്കാര നിർണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം.
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്, നേമം പുഷ്പരാജ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹർജി. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
സംവിധായകന് വിനയനാണ് ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുരസ്കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന് ആരോപിച്ചത്.
ഇത് സംബന്ധിച്ച് നേമം പുഷ്പരാജ്, ഗായിക ജെന്‍സി ഗ്രിഗറി എന്നീ ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ശബ്ദരേഖ പുറത്തുവിടുകയും ചെയ്തിരുന്നു.