ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ക​മ്യൂ​ണി​റ്റി ഷീ​ൽ​ഡി​ൽ മു​ത്ത​മി​ട്ട് ആ​ഴ്സ​ന​ൽ. പ്രി​മി​യ​ർ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ പെ​ന​ൽ​റ്റി ഷൂ​ട്ട്ഔ​ട്ടി​ൽ 4-1 എ​ന്ന സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് ഗ​ണ്ണേ​ഴ്സ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡി​ന് പ​ക​രം ക​ളി​ക്ക​ള​ത്തി​ലെ​ത്തി​യ കോ​ൾ പാ​മ​ർ 77-ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ വി​ജ​യ​മു​റ​പ്പി​ച്ചി​രു​ന്ന സി​റ്റി​യെ ലി​യാ​ൻ​ഡ്രോ ടോ​സാ​ർ​ഡ്(90+13') ആ​ണ് ത​ട​ഞ്ഞു​നി​ർ​ത്തി​യ​ത്.

താ​ര​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രി​ക്കു​ക​ളും കൂ​ട്ടി​യി​ടി​യും മൂ​ലം അ​ധി​ക​സ​മ​യ ക്ലോ​ക്കി​ൽ ല​ഭി​ച്ച ആ​നു​കൂ​ല്യം മു​ത​ലെ​ടു​ത്ത ആ​ഴ്സ​ന​ൽ, ഫൈ​ന​ൽ വി​സി​ലി​ന് സെ​ക്ക​ൻ​ഡു​ക​ൾ മു​മ്പാ​ണ് സി​റ്റി ഡി​ഫ​ൻ​ഡ​റു​ടെ ഡി​ഫ്ല​ക്ഷ​ൻ സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് വ​ല​കു​ലു​ക്കി​യ​ത്.

തു​ട​ർ​ന്ന് ഷൂ​ട്ട്‌​ഔ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ കെ​വി​ൻ ഡി​ബ്രൂ​യ്ന്‍റെ ഷോ​ട്ട് വെ​ളി​യി​ലേ​ക്കും റോ​ഡ്രി​യു​ടെ ഷോ​ട്ട് ഗ​ണ്ണേ​ഴ്സ് ഗോ​ളി ആ​ര​ൺ റാം​സ്ഡേ​ലി​ന്‍റെ കൈ​ക​ളി​ലേ​ക്കും പോ​യ​തോ​ടെ കി​രീ​ടം സി​റ്റി​യി​ൽ നി​ന്ന​ക​ന്നു. വി​യേ​റ​യു​ടെ ഷോ​ട്ട് വ​ല​യി​ലെ​ത്തി​യ​തോ​ടെ, 17-ാം എ​ഫ്എ ഷീ​ൽ​ഡ് സ്വ​ന്ത​മാ​ക്കി ആ​ഴ്സ​ന​ൽ വെം​ബ്ലി​യി​ൽ നി​ന്ന് മ​ട​ങ്ങി.