ജമ്മുകാഷ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സുരക്ഷാസേന വധിച്ചു
Monday, July 31, 2023 10:14 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സുരക്ഷാസേന വധിച്ചു. ആർഎസ് പുരയിലെ അർണിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ വധിച്ചത്. മേഖലയിൽ പരിശോധന തുടരുകയാണ്. നേരത്തെ, ജമ്മുവിലെ സാംബ സെക്ടറിലെ രാംഗഡ് മേഖലയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബിഎസ്എഫ് ഉദ്യോഗസ്ഥർ തകർത്തിരുന്നു.