ബാലമന്ദിരത്തില്‍നിന്ന് കുട്ടികള്‍ ചാടിപ്പോയ സംഭവം; പുറത്തുനിന്ന് സഹായം കിട്ടിയെന്ന് പോലീസ്
Saturday, June 24, 2023 4:03 PM IST
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍നിന്ന് കുട്ടികളെ കാണാതായ സംഭവം ആസൂത്രിതമെന്ന് പോലീസ്. ചാടിപ്പോയ കുട്ടികള്‍ക്ക് നേരത്തെ ഇവിടുത്തെ അന്തേവാസികളായിരുന്ന രണ്ട് കുട്ടികളുടെ സഹായം കിട്ടി. ഇവരോടൊപ്പം കുട്ടികള്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
ഇന്ന് രാവിലെ ആറോടെയാണ് 15, 16 വയസുള്ള നാല് ആൺകുട്ടികളെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവിടെനിന്ന് രക്ഷപ്പെട്ടത്.
ശുചിമുറിയുടെ ഗ്രില്ല് തകര്‍ത്താണ് ഇവര്‍ പുറത്തുകടന്നത്. സമീപത്തെ ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പോലീസ് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.