തൃശൂരിൽ സ്വകാര്യ ബാങ്കിനുള്ളിൽ പെട്രോളുമായി യുവാവിന്റെ പരാക്രമം
Saturday, June 17, 2023 6:59 PM IST
തൃശൂർ: അത്താണിയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പെട്രോളുമായി എത്തിയ യുവാവ് ഭീഷണി മുഴക്കി.
വില്ലേജ് ഫീൽഡ് അസിന്റന്റ് ലിജോ ചിരിയങ്കണ്ടത്താണ് വൈകിട്ട് നാലോടെ ബാങ്കിൽ ആക്രമണം നടത്തിയത്. ജീവനക്കാരുടെ നേർക്ക് പെട്രോളൊഴിച്ച ലിജോ, താൻ ബാങ്ക് കൊള്ളയടിക്കാൻ പോകുകയാണെന്ന് ആക്രോശിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സാമ്പത്തിക ബാധ്യതകൾ മറികടക്കാനാണ് ഈ നീക്കം നടത്തിയതെന്ന് പ്രതി പോലീസിനെ അറിയിച്ചു.