ചെ​ന്നൈ: സാ​ന്പ​ത്തി​ക​ത​ട്ടി​പ്പ് കേ​സി​ൽ ഇ​ഡി അ​റ​സ്റ്റു ചെ​യ്ത ത​മി​ഴ്നാ​ട് വൈ​ദ്യു​തി​മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ണ്‍ 28 വ​രെ​യാ​ണ് റി​മാ​ൻ​ഡ്. ചി​കി​ത്സ​യി​ൽ ആ​യ​തി​നാ​ൽ സെ​ന്തി​ൽ ത​ത്കാ​ലം ആ​ശു​പ​ത്രി​യി​ൽ തു​ട​രും.

അ​തേ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സെ​ന്തി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ആ​ശു​പ​ത്രി​യി​ലു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ ജ​ഡ​ജി എ​സ്. അ​ല്ലി ജാ​മ്യാ​പേ​ക്ഷ ഉ​ട​ൻ പ​രി​ഗ​ണി​ക്കും.

സെ​ന്തി​ല്‍ ബാ​ലാ​ജി​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. മ​ന്ത്രി​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ മൂ​ന്ന് ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യെ​ന്നും ഉ​ട​ൻ ബൈ​പ്പാ​സ് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു.