പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നാലുപേര്‍ പിടിയില്‍
Friday, June 9, 2023 2:54 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. ഔറംഗബാദ് ജില്ലയിലാണ് സംഭവം. 14കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
പ്രതികള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പാണ് പോലീസ് ചുമത്തിയത്.