പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം ചുറ്റികയ്ക്ക് അടിച്ചുകൊന്നു; പ്രതി പ്രായപൂർത്തിയാകാത്തയാൾ
Thursday, June 8, 2023 5:20 PM IST
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ബാലൻ പതിനാലുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ചുറ്റികയ്ക്ക് അടിച്ചുകൊന്നു. മൃതദേഹം ഫാനിൽ കെട്ടിത്തൂക്കിയ ശേഷം പ്രതി കടന്നുകളഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ലക്നോവിലെ ഇന്ദിരാ നഗറിലായിരുന്നു സംഭവം.
തക്രോഹിയിൽ ഇരയുടെ വീട്ടിൽ പ്രതി അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. വീട്ടിൽ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ്, മൃതദേഹം പെൺകുട്ടിയുടെ മുറിയിലെ ഫാനിൽ കെട്ടിത്തൂക്കുകയും ചെയ്തു.
ഷാഹിദ് എന്നയാളാണ് ഹീനകൃത്യം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന ജോലിയാണ്. ജോലിക്കായി മാതാപിതാക്കൾ വീട്ടിൽനിന്നും പോയപ്പോഴാണ് പ്രതി അതിക്രമിച്ചുകയറിയത്.
പെൺകുട്ടിയുടെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാഹിദ് വീടിന്റെ വരാന്തയിൽ നിൽക്കുന്നതുകണ്ടു. ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ അവരെ തള്ളിമാറ്റി പ്രതി ഓടിപ്പോയി.