ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍: ഓ​സ്‌​ട്രേ​ലി​യ​ക്ക് ആദ്യവിക്കറ്റ് നഷ്ടമായി
ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍: ഓ​സ്‌​ട്രേ​ലി​യ​ക്ക് ആദ്യവിക്കറ്റ് നഷ്ടമായി
Wednesday, June 7, 2023 3:42 PM IST
ല​ണ്ട​ന്‍: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഓ​സ്‌​ട്രേ​ലി​യ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്നു. ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പേ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​ണ് ഓ​വ​ലി​ലെ പി​ച്ച്.

പി​ച്ചും സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നാ​ല് പേ​സ​ര്‍​മാ​രും ഒ​രു സ്പി​ന്ന​റു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഏ​ക സ്പി​ന്ന​ര്‍. പേ​സ​ര്‍​മാ​രാ​യി മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, ഉ​മേ​ഷ് യാ​ദ​വ്, ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി.

വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യി ശ്രീ​ക​ര്‍ ഭ​ര​ത്താ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​നാ​യി ഇ​റ​ങ്ങി​യ​ത്. ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും ശു​ഭ്മാ​ന്‍ ഗി​ല്ലും ഓ​പ്പ​ണിം​ഗ് ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, വി​രാ​ട് കോ​ലി അ​ജി​ങ്ക്യാ ര​ഹാ​നെ എ​ന്നി​വ​ര​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ബാ​റ്റിം​ഗ് നി​ര​യാ​ണു​ള്ള​ത്.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ടീ​മി​ല്‍ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ജോ​ഷ് ഹേ​സ​ല്‍​വു​ഡി​ന് പ​ക​രം സ്‌​കോ​ട് ബോ​ള​ണ്ട് അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി. പാ​റ്റ് ക​മി​ന്‍​സും മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്കു​മാ​ണ് മ​റ്റ് പേ​സ​ര്‍​മാ​ര്‍. ഓ​ള്‍ റൗ​ണ്ട​ര്‍ കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ ആ​ണ് നാ​ലാം പേ​സ​ര്‍.

സ്പി​ന്ന​റാ​യി നേ​ഥ​ന്‍ ലി​യോ​ണും ടീ​മി​ലി​ടം​നേ​ടി. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, ഉ​സ്മാ​ന്‍ ഖ​വാ​ജ, മാ​ര്‍​ന​സ് ലാ​ബു​ഷെ​യ്ന്‍, സ്റ്റീ​വ് സ്മി​ത്ത്, ട്രാ​വി​സ് ഹെ​ഡ്, അ​ല​ക്‌​സ് ക്യാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഓ​സീ​സി​ന്‍റെ ബാ​റ്റിം​ഗ് നി​ര.


ഒ​ടു​വി​ല്‍ വി​വ​രം കി​ട്ടു​മ്പോ​ള്‍ 6.1 ഓ​വ​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 16 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​തെ ഉ​സ്മാ​ന്‍ ഖ​വാ​ജ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് സി​റാ​ജി​നാ​ണ് വി​ക്ക​റ്റ്. നി​ല​വി​ല്‍ 12 റ​ണ്‍​സു​മാ​യി ഡേ​വി​ഡ് വാ​ര്‍​ണ​റും മൂ​ന്നു റ​ണ്‍​സു​മാ​യി മാ​ര്‍​ന​സ് ലാ​ബു​ഷെ​യ്‌​നു​മാ​ണ് ക്രീ​സി​ല്‍.

ഓ​സ്ട്രേ​ലി​യ (പ്ലേ​യിം​ഗ് ഇ​ല​വ​ന്‍): ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, ഉ​സ്മാ​ന്‍ ഖ​വാ​ജ, മാ​ര്‍​ന​സ് ല​ബു​ഷാ​ഗ്‌​നെ, സ്റ്റീ​വ​ന്‍ സ്മി​ത്ത്, ട്രാ​വി​സ് ഹെ​ഡ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, അ​ല​ക്സ് ക്യാ​രി, പാ​റ്റ് ക​മ്മി​ന്‍​സ്(​സി), മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ന​ഥാ​ന്‍ ലി​യോ​ണ്‍, സ്‌​കോ​ട്ട് ബോ​ള​ന്‍​ഡ്

ഇ​ന്ത്യ (പ്ലേ​യിം​ഗ് ഇ​ല​വ​ന്‍): രോ​ഹി​ത് ശ​ര്‍​മ(​സി), ശു​ഭ്മാ​ന്‍ ഗി​ല്‍, ചേ​തേ​ശ്വ​ര് പൂ​ജാ​ര, വി​രാ​ട് കോ​ലി, അ​ജി​ങ്ക്യ ര​ഹാ​നെ, ശ്രീ​ക​ര്‍ ഭ​ര​ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍, ഉ​മേ​ഷ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<