പി​ഴ​യി​ൽ പി​ഴു​ത​താ..! വ​നി​താ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ്
പി​ഴ​യി​ൽ പി​ഴു​ത​താ..! വ​നി​താ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ്
Tuesday, June 6, 2023 9:33 PM IST
കൊ​ച്ചി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് വ​നി​താ ടീ​മി​നെ പി​ൻ​വ​ലി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി. അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പി​ഴ ചു​മ​ത്തി​യ​തു മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ല​മാ​ണ് വ​നി​താ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

തീ​രു​മാ​നം താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും ടീം ​ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്നും ബ്ലാ​സ്റ്റേ​ഴ്സ് ആ​രാ​ധ​ക​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രാ​തെ വ​നി​താ ടീ​മു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ക​ടു​ത്ത തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്നും ക്ല​ബ്ബ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് വ​നി​താ ടീം ​രൂ​പീ​ക​രി​ച്ച​ത്. ലീ​ഗി​ൽ മൂ​ന്നാ​മ​താ​യി ഫി​നീ​ഷ് ചെ​യ്യാ​ൻ വ​നി​ത​ക​ൾ​ക്കാ​യി. പു​തി​യ സീ​സ​ണി​ൽ വ​നി​താ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​യി​രു​ന്നു. പു​രു​ഷ ടീ​മി​നൊ​പ്പം വ​നി​താ ടീ​മി​നും വി​ദേ​ശ പ്രീ-​സീ​സ​ൺ ടൂ​ർ, പ്ലെ​യ​ർ എ​ക്സ്ചേ​ഞ്ചു​ക​ൾ, എ​ക്സ്പോ​ഷ​ർ ടൂ​റു​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യി​ട്ടി​രു​ന്നു.


ഐ​എ​സ്എ​ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ ഗ്രൗ​ണ്ട് വി​ട്ട​തി​നു നാ​ലു കോ​ടി രൂ​പ ബ്ലാ​സ്റ്റേ​ഴ്സി​നു പി​ഴ ചു​മ​ത്തി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ പ്ലേ ​ഓ​ഫ് മ​ത്സ​ര​ത്തി​ല്‍ സു​നി​ല്‍ ഛേത്രി​യു​ടെ വി​വാ​ദ ഗോ​ളി​ന് പി​ന്നാ​ലെ കോ​ച്ച് ഇ​വാ​ന്‍ വു​കോ​മാ​നോ​വി​ച്ച് ക​ളി​ക്കാ​രെ തി​രി​ച്ചു​വി​ളി​ച്ച് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കാ​തെ മൈ​താ​നം വി​ടു​ക​യാ​യി​രു​ന്നു.

ഈ ​ന​ട​പ​ടി​ക്ക് വു​കോ​മാ​നോ​വി​ച്ചി​ന് വി​ല​ക്കും പി​ഴ​യും ഫെ​ഡ​റേ​ഷ​ന്‍ അ​ച്ച​ട​ക്ക സ​മി​തി ശി​ക്ഷ വി​ധി​ച്ചു. 10 മ​ത്സ​ര​ങ്ങ​ളി​ലെ വി​ല​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യു​മാ​യി​രു​ന്നു വു​കോ​മാ​നോ​വി​ച്ചി​ച്ച് ശി​ക്ഷ​യാ​യി വി​ധി​ച്ച​ത്.

അ​തേ​സ​മ​യം പു​രു​ഷ ടീ​മി​ന് പി​ഴ ചു​മ​ത്തി​യ​തി​ന് വ​നി​താ ടീ​മി​നെ പി​രി​ച്ചു​വി​ടു​ന്ന​ത് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ വ​നി​ത ടീം ​ഗോ​ള്‍​കീ​പ്പ​ര്‍ അ​തി​ഥി ചൗ​ഹാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ബ്ലാ​സ്‌​റ്റേ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​രാ​ധ​ക​രു​ടെ ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പാ​യ മ​ഞ്ഞ​പ്പ​ട​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<