ഇടുക്കിയിൽ ആദിവാസി യുവതി ആംബുലന്‍സിൽ പ്രസവിച്ചു
സ്വന്തം ലേഖകൻ
Sunday, June 4, 2023 2:20 PM IST
അടിമാലി: ഇടുക്കി മാമലക്കണ്ടത്ത് ആദിവാസി യുവതി ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചു. മാമലക്കണ്ടം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ലാലുവിന്റെ ഭാര്യ മാളുവാണ് പ്രസിച്ചത്.
പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലന്‍സില്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് വരും വഴിയാണ് യുവതി പ്രസവിച്ചത്. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.