അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്കായി ചെന്നൈ-ഭുവനേശ്വര്‍ പ്രത്യേക ട്രെയിന്‍
Saturday, June 3, 2023 2:14 PM IST
ചെന്നൈ: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്ക് എത്താനായി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ട്രെയിന്‍.
ട്രെയിന്‍ പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. വൈകുന്നേരമാണ് പുറപ്പെടാന്‍ സാധ്യത. സീറ്റ് ബുക്ക്ചെയ്യാന്‍: 044 25330952, 044 25330953, 044 25354771.
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 കടന്നു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 7.20ന് ബാലസോറിലെ ബഹനാഗ റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ഹെല്പ്ലെെന് നമ്പറുകള്‍
ഹൗറ - 03326382217
ഖരക്പുര് - 8972073925, 9332392339
ബാലസോര്‍ - 8249591559, 7978418322
ഷാലിമാര്‍ - 9903370746
വിജയവാഡ - 0866 2576924
രാജമുന്ദ്രി - 08832420541
ചെന്നൈ - 044- 25330952, 044-25330953, 044-25354771