ഒ​ഡീ​ഷ​യി​ൽ മൂന്ന് ട്രെ​യി​നു​ക​ളു​ടെ കൂ​ട്ട​യി​ടി; 50 പേ​ർ മ​രി​ച്ചു, 300 പേ​ർ​ക്ക് പ​രി​ക്ക്
ഒ​ഡീ​ഷ​യി​ൽ മൂന്ന് ട്രെ​യി​നു​ക​ളു​ടെ കൂ​ട്ട​യി​ടി; 50 പേ​ർ മ​രി​ച്ചു, 300 പേ​ർ​ക്ക് പ​രി​ക്ക്
Friday, June 2, 2023 10:29 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ മൂ​ന്നു ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ അ​പ​ക​ടം. ട്രെ​യി​നു​ക​ൾ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 50 ഓ​ളം പേ​ർ മ​രി​ച്ച​താ​യി ആ​ശ​ങ്ക. 130 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് ഒ​ടു​വി​ൽ ല​ഭി​ക്കു​ന്ന വി​വ​രം.

ചെ​ന്നൈ​യി​ലേ​ക്കു​ള്ള കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സ്, യ​ശ്വ​ന്ത്പൂ​ർ-​ഹൗ​റ എ​ക്സ്പ്ര​സ് എ​ന്നീ യാ​ത്രാ ട്രെ​യി​നു​ക​ളും ഒ​രു ച​ര​ക്ക് ട്രെ​യി​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 7.30 ന് ​ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 50 ഓ​ളം പേ​ർ മ​രി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ബാ​ല​സോ​ർ ജി​ല്ലാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഷാലിമാർ-​ചെ​ന്നൈ കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സ് ച​ര​ക്ക് ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പാ​ളം​തെ​റ്റി. എ​ട്ടോ​ളം കോ​ച്ചു​ക​ളാ​ണ് പാ​ളം​തെ​റ്റി​യ​ത്. മ​റ്റൊ​രു ട്രാ​ക്കി​ലേ​ക്ക് വീ​ണ കോ​ച്ചു​ക​ളി​ലൊ​ന്നി​ൽ ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യ​ശ്വ​ന്ത്പൂ​ർ-​ഹൗ​റ എ​ക്സ്പ്ര​സ് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സ്.


കോ​റ​മ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ന്‍റെ 23 ബോ​ഗി​ക​ളി​ൽ 15 എ​ണ്ണം പാ​ളം​തെ​റ്റി. യ​ശ്വ​ന്ത്പൂ​ർ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് കോ​ച്ചു​ക​ളും പാ​ളം​തെ​റ്റി. നാ​ട്ടു​കാ​രും പോ​ലീ​സും റെ​യി​ൽ​വേ​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​റി​ഞ്ഞ കോ​ച്ചു​ക​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം രാ​ത്രി​യി​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നൂ​റു പേ​ർ അ​ട​ങ്ങു​ന്ന എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. 47 പേ​രെ ബാ​ല​സോ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<