അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അം​റേ​ലി​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. റോ​ണ​ക് റാ​ഥ്‌​വ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ലാ​ഥി മേ​ഖ​ല​യി​ലെ ദാം​ന​ഗ​ർ ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഛോട്ടാ ​ഉ​ദേ​പു​ർ സ്വ​ദേ​ശി​ക​ളു​ടെ മ​ക​നാ​യ റാ​ഥ്‌​വ മാ​താ​പി​താ​ക്ക​ൾ ജോ​ലി ചെ​യ്യു​ന്ന കൃ​ഷി​യി​ട​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

പ്ര​ദേ​ശ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ആ​റ് തെ​രു​വു​നാ​യ​ക​ൾ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.