നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ഇ​ന്ന് മു​ത​ൽ
നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ഇ​ന്ന് മു​ത​ൽ
Wednesday, May 31, 2023 6:29 AM IST
ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ ക​മ​ല്‍ ദ​ഹ​ലി​ന്‍റെ നാ​ല് ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ​ത്തു​ന്ന​ത്.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു, ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ന്‍​ഖ​ര്‍ എ​ന്നി​വ​രെ​യും പു​ഷ്പ ക​മ​ല്‍ സ​ന്ദ​ര്‍​ശി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.50ന് ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹ​മെ​ത്തു​ന്ന​ത്.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പ ക​മ​ല്‍ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കും. ഡ​ൽ​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.


ഇ​ൻ​ഡോ​റി​ലെ ഒ​രു പ​രി​പാ​ടി​യി​ലും പു​ഷ്പ ക​മ​ല്‍ പ​ങ്കെ​ടു​ക്കും. അ​ദ്ദേ​ഹം ഉ​ജ്ജ​യി​ൻ സ​ന്ദ​ർ​ശി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ജൂ​ൺ മൂ​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.20 ന് ​പു​ഷ്പ ക​മ​ല്‍ കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് മ‌​ട​ങ്ങും. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘ​വും രാ​ജ്യ​ത്തെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<