അ​ഹ​മ്മ​ദാ​ബാ​ദ്: മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​രം പു​ന​രാ​രം​ഭി​ക്കു​ന്നു. ഓ​വ​റു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യാ​ണ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്-​ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് മ​ത്സ​രം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ഴ നി​യ​മ​പ്ര​കാ​രം 15 ഓ​വ​റി​ൽ ചെ​ന്നൈ​യു​ടെ വി​ജ​യ​ല​ക്ഷ്യം 171 റ​ൺ​സാ​യി.

പ​വ​ർ പ്ലേ ​നാ​ല് ഓ​വ​റാ​ക്കി. ഒ​രു ബൗ​ള​ർ​ക്ക് പ​ര​മാ​വ​ധി മൂ​ന്ന് ഓ​വ​റാ​ണ് എ​റി​യാ​ൻ ക​ഴി​യു​ക. ചെ​ന്നൈ മൂ​ന്ന് പ​ന്തു​ക​ൾ നേ​രി​ട്ട​പ്പോ​ഴാ​ണ് മ​ഴ വി​ല്ല​നാ​യി ക​ള​ത്തി​ലെ​ത്തി​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം മ​ഴ ക​ളി മു​ട​ക്കി.

സാ​യി സു​ദ​ർ​ശ​ന്‍റെ ക​രു​ത്തി​ൽ ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214 റ​ൺ​സ് നേ​ടി​യി​രു​ന്നു.