ജ​യ്പു​ർ: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ത​നി​ക്കെ​തി​രെ നി​ര​ന്ത​രം നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന മു​ൻ പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ച്ചി​ൻ പൈ​ല​റ്റി​നെ​തി​രെ ഒ​ളി​യ​മ്പു​മാ​യി രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. ഏ​തെ​ങ്കി​ലും നേ​താ​വി​നെ ആ​ശ്വ​സി​പ്പി​ക്കാ​ൻ പ​ദ​വി​ക​ൾ ന​ൽ​കു​ന്ന പ​തി​വ് കോ​ൺ​ഗ്ര​സി​നി​ല്ലെ​ന്ന് ഗെ​ഹ്‌​ലോ​ട്ട് പ്ര​സ്താ​വി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​യി ന​ട​ത്താ​നി​രി​ക്കു​ന്ന ത​ന്ത്ര​പ്ര​ധാ​ന യോ​ഗ​ത്തി​ന് മു​മ്പാ​ണ് പൈ​ല​റ്റി​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഗെ​ഹ്‌​ലോ​ട്ട് രം​ഗ​ത്തു​വ​ന്ന​ത്.

ഏ​തെ​ങ്കി​ലും നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് ഹൈ​ക്ക​മാ​ൻ​ഡ് സ്ഥാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ​തി​വ് കോ​ൺ​ഗ്ര​സി​ൽ താ​ൻ ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ലെ​ന്ന് ഗെ​ഹ്‌​ലോ‌​ട്ട് പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻ​ഡ് വ​ള​രെ ശ​ക്ത​മാ​ണെ​ന്നും ഏ​തെ​ങ്കി​ലും നേ​താ​വി​നെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യി സ്ഥാ​നം ന​ൽ​കു​ന്ന​വ​ര​ല്ല ദേ​ശീ​യ നേ​താ​ക്ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.