ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നിടെ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ൽ​ഹി​യി​ൽ പോലീസ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. പാ​ർ​ല​മെ​ന്‍റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ ബാ​ധി​ക്കു​ന്ന ഒരു പ്ര​തി​ഷേ​ധവും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി ക​മ്മീ​ഷ​ണ​ർ ദീ​പേ​ന്ദ​ർ പ​ത​ക് പ​റ​ഞ്ഞു.

ഡ​ൽ​ഹി പോ​ലീ​സ് പൂ​ർ​ണ ജാ​ഗ്ര​ത​യി​ൽ ആ​ണെ​ന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുംവരെ പാർലമെന്‍റിന് അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. രാവിലെ 11.30നാണ് ഗുസ്തി താരങ്ങളുടെ മാർച്ച് ജന്തർമന്തറിൽനിന്ന് പാർലമെന്‍റിലേക്ക് തുടങ്ങുക.

പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകള്‍ ഇവിടേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഡൽഹി അതിർത്തിയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.