പാർലമെന്‍റ് ഉദ്ഘാടനം ഇന്ന്
പാർലമെന്‍റ് ഉദ്ഘാടനം ഇന്ന്
Sunday, May 28, 2023 8:13 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മി​ടെ രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നി​ർ​വ​ഹി​ക്കും. രാ​വി​ലെ 7.30-ഓ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​ജാ ക​ർ​മ​ങ്ങ​ളോ​ടെ​യാ​ണു ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക.

പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് സ​മീ​പം ന​ട​ക്കു​ന്ന പൂ​ജ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു​പു​റ​മേ ലോ​ക്സ​ഭാ സ്പീ​ക്ക​ർ, രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 8.30 ന് ​പ്ര​ധാ​ന​മ​ന്ത്രി ലോ​ക്സ​ഭാ മ​ന്ദി​ര​ത്തി​ൽ പ്ര​വേ​ശി​ക്കും. ഒ​ന്പ​തി​ന് ലോ​ക്സ​ഭാ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ന് അ​രി​കി​ലാ​യി ചെ​ങ്കോ​ൽ സ്ഥാ​പി​ക്കും. 9.30ന് ​പാ​ർ​ല​മെ​ന്‍റ് ലോ​ബി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​വ​മ​ത പ്രാ​ർ​ഥ​ന​യോ​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​കും.

11.30ന് ​ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ശി​ഷ്‌​ടാ​തി​ഥി​ക​ളും പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യും പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ച്ചേ​രും. ദേ​ശീ​യ​ഗാ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ് റാ​യ് പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​യ്ദീ​പ് ധ​ൻ​ക​റി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ളും ഉ​പാ​ധ്യ​ക്ഷ​ൻ പാ​ർ​ല​മെ​ന്‍റി​ൽ പ​ങ്കു​വ​യ്ക്കും. പാ​ർ​ല​മെ​ന്‍റി​ന്‍റെ ച​രി​ത്ര​വും പാ​ർ​ല​മെ​ന്‍റ് പ്ര​സം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗ​മാ​ണു കാ​ര്യ​പ​രി​പാ​ടി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള 19 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് കാ​ര്യ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള 75 രൂ​പ നാ​ണ​യം പ്ര​ധാ​ന​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും. നാ​ണ​യ പ്ര​കാ​ശ​ന​ത്തി​നു പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ കാ​ര്യ​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<