തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
Saturday, May 27, 2023 10:35 PM IST
വടക്കാഞ്ചേരി: വരവൂർ തളിയിൽ കാട്ടുപന്നി കുത്തി ഗ്രഹനാഥൻ മരിച്ചു. തെക്കുംകര,കരുമത്ര,മീത്തിലാത്ത് വീട്ടിൽ ശങ്കുണ്ണിനായരുടെ മകൻ കെ. രാജീവൻ (60) ആണ് മരിച്ചത്.
വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു. ഇപ്പോൾ വരവൂർ തളിയിലാണു താമസം. വൈകുന്നേരം നാലിന് വീട്ടുപറന്പിലെ തേങ്ങ പെറുക്കിയെടുക്കുന്നതിനിടെ പന്നിവന്ന് ഇടിച്ചു മറിച്ചിട്ടശേഷം നിരവധിതവണ കുത്തി.
ഗുരുതരമായി പരിക്കേറ്റ രാജീവനെ ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസും, വനപാലകരുമെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: രാധാമണി. മകൻ: രോഹിത്ത്.