വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​സ​തി​യി​ലേ​ക്കു​ള്ള ബ​ഹു​ജ​ന മാ​ർ​ച്ചി​ന് നി​രോ​ധ​നം
വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​സ​തി​യി​ലേ​ക്കു​ള്ള ബ​ഹു​ജ​ന മാ​ർ​ച്ചി​ന് നി​രോ​ധ​നം
Friday, May 26, 2023 9:24 PM IST
ആ​ല​പ്പു​ഴ: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലേ​ക്ക് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ്മ​വേ​ദി ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ നി​രോ​ധി​ച്ചു.

മാ​ർ​ച്ചി​നെ​തി​രെ എ​സ്എ​ൻ​ഡി​പി പ്ര​ഖ്യാ​പി​ച്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​യ്ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ സാ​ധ്യ​ത​യും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.


ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​തേ​സ​മ​യം മാ​ർ​ച്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല തി​രു​വി​ഴ ജം​ഗ്ഷ​ൻ മു​ത​ൽ മാ​രാ​രി​ക്കു​ളം ക​ളി​ത്ത​ട്ട് ജം​ഗ്ഷ​ൻ വ​രെ ശ​നി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<