മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഒ​മ്പ​ത് വ​ർ​ഷം; ഒ​മ്പ​ത് ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്
മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഒ​മ്പ​ത് വ​ർ​ഷം; ഒ​മ്പ​ത് ചോ​ദ്യ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്
Friday, May 26, 2023 10:39 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി ഒ​മ്പ​ത് വ​ർ​ഷം പി​ന്നി​ടുന്ന വേ​ള​യി​ൽ ഒ​മ്പ​ത് ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ്. മേ​യ് 30-ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മു​മ്പാ​യി പ്ര​ധാ​ന​മ​ന്ത്രി ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ജ​യ​റാം ര​മേ​ഷ് പ്ര​സ്താ​വി​ച്ചു.

മോ​ദി സ​ർ​ക്കാ​രി​നോ​ട് കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ച ഒ​മ്പ​ത് ചോ​ദ്യ​ങ്ങ​ൾ

1. രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ വ​ർ​ധി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട്‍? എ​ന്തു​കൊ​ണ്ടാ​ണ് പ​ണ​ക്കാ​ർ വീ​ണ്ടും പ​ണ​ക്കാ​രും ദ​രി​ദ്ര​ർ കൂ​ടു​ത​ൽ ദ​രി​ദ്ര​രു​മാ​കു​ന്ന​ത്? മോ​ദി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ക​ച്ച​വ​ട​ക്കാ​രു​ടെ വ​രു​മാ​നം കു​തി​ച്ചു​യ​ർ​ന്ന​തെ​ങ്ങ​നെ?

2. ക​ർ​ഷ​ക​സ​മ​ര​ത്തി​നി​ടെ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്? വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്?

3. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി വ​ർ​ധി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? അ​ദാ​നി​ക്കാ​യി എ​ൽ​ഐ​സി, എ​സ്ബി​ഐ എ​ന്നി​വ​യെ ബ​ലി​യാ‌​ടാ​ക്കു​ന്ന​ത് എ​ന്തി​ന്?

4. 2020-ൽ ​ചൈ​ന​യ്ക്ക് മോ​ദി ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യി​ട്ടും അ​വ​ർ അ​തി​ർ​ത്തി കൈ​യേ​റു​ന്ന​ത് എ​ന്തു​കൊ​ണ്ട് ?


5. വി​ദ്വേ​ഷ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം മോ​ദി വോ​ട്ടു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്?

6. സാ​മൂ​ഹ്യ​നീ​തി ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ മോ​ദി സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​ത് എ​ന്തു​കൊ​ണ്ട്? ജാ​തി സെ​ൻ​സ​സ് എ​തി​ർ​ക്കു​ന്ന​തും പ​ട്ടി​ക​ജാ​തി - പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ മൗ​നം പാ​ലി​ക്കു​ന്നതുമെ​ന്തിന്?

7. ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ ത​ച്ചു‌​ട​ച്ച് പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ്? ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രു​ക​ളെ പ​ണം ഉ​പ​യോ​ഗി​ച്ച് മ​റി​ച്ചി​ടു​ന്ന​ത് എ​ന്തു​കൊ​ണ്ട്?

8. പാ​വ​പ്പെ​ട്ട​വ​ർ, പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്കു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​ത് എ​ന്തു​കൊ​ണ്ട്?

9. പൊ​ടു​ന്ന​നേ പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ൺ മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ച്ച സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം പേ​ർ കോ​വി​ഡ് മൂ​ലം മ​രി​ച്ചി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ത്ത​ത്?
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<