തി​രൂ​രി​ൽ വ്യാ​പാ​രി​യെ കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി കൊ​ക്ക​യി​ൽ ത​ള്ളി
തി​രൂ​രി​ൽ വ്യാ​പാ​രി​യെ കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി കൊ​ക്ക​യി​ൽ ത​ള്ളി
Thursday, May 25, 2023 11:43 PM IST
മ​ല​പ്പു​റം: തി​രൂ​ർ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃതദേഹം ക​ഷ​ണങ്ങ​​ളാ​ക്കി ട്രോളി ബാ​ഗി​ലാ​ക്കി അ​ട്ട​പ്പ​ടി​യി​ൽ ത​ള്ളി​യ​താ​യി നി​ഗ​മ​നം. തി​രൂ​ർ സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ൽ ഉ​ട​മ സി​ദ്ധി​ക്കാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് ചെ​ന്നൈ​യി​ൽ​നി​ന്നും പി​ടി​കൂ​ടി. ഷി​ബി​ലി, ഫ​ർ​ഹാ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ആ​ൾ​ക്ക് കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ​യി​ൽ ഹോ​ട്ട​ൽ ഉ​ണ്ട്. ഇ​വി​ടു​ത്തെ ജോ​ലി​ക്കാ​ര​ൻ ആ​ണ് ഷി​ബി​ലി​യെ​ന്നാ​ണ് വി​വ​രം.


സി​ദ്ധി​ഖി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ക​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കാ​ണാ​താ​യ സി​ദ്ധി​ഖി​ന്‍റെ എ​ടി​എ​മ്മും ന​ഷ്ട​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​മാ​വി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ച് സി​ദ്ധി​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വെ​ട്ടി​നു​റു​ക്കി ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<