ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ വി​ല​ക്ക്‌
ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ വി​ല​ക്ക്‌
Thursday, May 25, 2023 9:28 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ നോ ​ഫ്ലൈ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി. ഇ​മ്രാ​ൻ ഖാ​ന്‍റെ ഭാ​ര്യ ബു​ഷ്റ ബീ​ബി​യെ​യും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ 80 നേ​താ​ക്ക​ളെ​യും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


സാ​മ ന്യൂ​സ് ചാ​ന​ലാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​ക്കി​സ്ഥാ​ൻ തെ​ഹ്രീ​കെ ഇ​ൻ​സാ​ഫ് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​മ്രാ​ൻ ഖാ​നെ​യും ബു​ഷ്‌​റ​യെ​യും കൂ​ടാ​തെ പി​ടി​ഐ നേ​താ​ക്ക​ളാ​യ മു​റാ​ദ് സ​യീ​ദ്, മ​ലീ​ക ബു​ഖാ​രി, ഫ​വാ​ദ് ചൗ​ധ​രി, ഹ​മ്മ​ദ് അ​സ്ഹ​ർ, ഖാ​സിം സൂ​രി, അ​സ​ദ് ഖൈ​സ​ർ, യാ​സ്മി​ൻ റാ​ഷി​ദ്, മി​യാ​ൻ അ​സ്‌​ലാം എ​ന്നി​വ​രും നോ ​ഫ്ലൈ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും വി​ദേ​ശ​യാ​ത്ര വി​ല​ക്ക​പ്പെ​ട്ട​വ​രു​മാ​ണെ​ന്ന് ചാ​ന​ൽ അ​റി​യി​ച്ചു.


പാ​ക്കി​സ്ഥാ​ൻ തെ​ഹ്‍​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ജ ആ​സി​ഫ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ന​ട​പ​ടി.

അ​ഴി​മ​തി കേ​സി​ൽ മേ​യ് ഒ​ൻ​പ​തി​ന് ഇ​മ്രാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യ​തി​നു​ശേ​ഷ​മു​ള്ള അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് ഖാ​നും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ നി​ര​വ​ധി ഉ​ന്ന​ത നേ​താ​ക്കും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<