ക​ള​ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി യു​വാ​വ്
ക​ള​ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്യ​ണം; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി യു​വാ​വ്
Thursday, May 25, 2023 1:43 PM IST
ഇ​ടു​ക്കി: ക​ള​ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി ആ​ദി​വാ​സി യു​വാ​വ്. ക​ണ്ണം​പ​ടി മു​ല്ല പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സ​രു​ണ്‍ സ​ജി(24) ആ​ണ് കി​ഴു​കാ​നം ഫോ​റ​സ്റ്റ് ഓ​ഫി​സി​നു മു​ന്‍​പി​ലെ മ​ര​ത്തി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്.

പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും ഇ​വി​ടെ​യെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

സ​രു​ണി​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​നി​ല്‍ ആ​യി​രു​ന്ന മു​ഴു​വ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ സ​രു​ണ്‍ ഉ​പ്പു​ത​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.


ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 20നാ​ണ് സ​രു​ണി​നെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​തും റി​മാ​ന്‍​ഡ് ചെ​യ്യു​ന്ന​തും. പ​ത്ത് ദി​വ​സ​ത്തോ​ളം ഇ​യാ​ള്‍ ജ​യി​ലി​ലാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് പി​ന്നീ​ട് വ​നം​വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<