പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ശ​ര​ത് ബാ​ബു അ​ന്ത​രി​ച്ചു
പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ശ​ര​ത് ബാ​ബു അ​ന്ത​രി​ച്ചു
Monday, May 22, 2023 3:33 PM IST
ഹൈ​ദ​രാ​ബാ​ദ്: പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ശ​ര​ത് ബാ​ബു (71) അ​ന്ത​രി​ച്ചു. അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് എ​ഐ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 200ൽ ​അ​ധി​കം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

ശ​ര​പ​ഞ്ച​രം, ധ​ന്യ, ഡെ​യ്സി എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​ണ് ശ​ര​ത് ബാ​ബു. അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ ശ​ര​ത് ബാ​ബു​വി​നെ ഏ​പ്രി​ൽ 20-നാ​ണ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.


1973ൽ ​തെ​ലു​ങ്ക് സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യ ​ലോ​ക​ത്തെ​ത്തു​ന്ന​ത്. തെ​ലു​ങ്കി​നു പു​റ​മേ മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<