കാ​ട്ടാ​ക്ക​ട കോ​ള​ജ് ആ​ൾ​മാ​റാ​ട്ടം: ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്, പ്രി​ൻ​സി​പ്പ​ൽ ഒ​ന്നാം പ്ര​തി
കാ​ട്ടാ​ക്ക​ട കോ​ള​ജ് ആ​ൾ​മാ​റാ​ട്ടം: ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്, പ്രി​ൻ​സി​പ്പ​ൽ ഒ​ന്നാം പ്ര​തി
Sunday, May 21, 2023 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: കൗ​ണ്‍​സി​ല​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജി.​ജെ. ഷൈ​ജു​വി​നേ​യും എ​സ്എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന എ.​വി​ശാ​ഖി​നേ​യും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ഞ്ച​ന, ആ​ൾ​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി പോ​ലീ​സ് സ്വീ​ക​രി​ക്കും. ആ​ൾ​മാ​റാ​ട്ട സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നും എ​സ്എ​ഫ്ഐ നേ​താ​വി​നു​മെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ത്തു വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

വൈ​കു​ന്നേ​ര​ത്തോ​ടെ ഡി​ജി​പി അ​നി​ൽ കാ​ന്ത്, പ​രാ​തി കാ​ട്ടാ​ക്ക​ട പോ​ലീ​സി​നു കൈ​മാ​റി. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കോ​ള​ജി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ എം​എ​ൽ​എ ഐ.​ബി.​സ​തീ​ഷും തൊ​ട്ട​ടു​ത്ത അ​രു​വി​ക്ക​ര എം​എ​ൽ​എ ജി. ​സ്റ്റീ​ഫ​നും സി​പി​എ​മ്മി​നു പ​രാ​തി ന​ൽ​കി.


ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ ഇ​ത്ത​രം ക്ര​മ​ക്കേ​ട് ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​രു​വ​രും വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു പാ​ർ​ട്ടി​ക്കു ക​ത്തു ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ, പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​സ്എ​ഫ്ഐ നേ​താ​വാ​യി​രു​ന്ന വി​ശാ​ഖും പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ജി.​ജെ. ഷൈ​ജു​വും ചേ​ർ​ന്ന് ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​റു​ടെ പേ​രു വെ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ത്ത വി​ശാ​ഖി​ന്‍റെ പേ​ര് ചേ​ർ​ത്തു കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു ന​ൽ​കി​യെ​ന്നാ​ണു പ​രാ​തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<