ക​ർ​ണാ​ട​ക​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കും: രാ​ഹു​ൽ ഗാ​ന്ധി
ക​ർ​ണാ​ട​ക​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കും: രാ​ഹു​ൽ ഗാ​ന്ധി
Saturday, May 20, 2023 3:54 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ത്യ​ത്തി​ന്‍റെ​യും സാ​ധാ​ര​ക്കാ​രു​ടെ​യും കൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നി​ല​നി​ൽ​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഒ​പ്പ​മു​ള്ള​ത് പ​ണ​വും അ​ധി​കാ​ര​വു​മാ​ണെ​ന്നും ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് രാ​ഹു​ൽ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ ല​ക്ഷം ക​ട​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞ​ങ്ങ​ൾ തെ​റ്റാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​രു​ന്നി​ല്ല. വ​രു​ന്ന മ​ണി​ക്കൂ​റു​ക​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ക്കും. ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ എ​ല്ലാ വാ​ഗ്ദാ​ന​ങ്ങ​ളും പാ​സാ​ക്കും. ശു​ദ്ധ​വും അ​ഴി​മ​തി​ര​ഹി​ത​വു​മാ​യ സ​ർ​ക്കാ​ർ ഞ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

അതേസമയം, കർണാടകയിൽ മു​ഖ്യ​മ​ന്ത്രി​യാ​യി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ഡി.​കെ. ശി​വ​കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ബം​ഗ​ളൂ​രു​വി​ലെ ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ്‌​ലോ​ട്ട് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.


സിദ്ധരാമയ്യ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഡി.കെ. ശിവകുമാർ അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം​വ​ഹി​ക്കാ​നെ​ത്തി.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ചടങ്ങിൽ പങ്കെടുത്തു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്, ഛത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ, ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‍​വി​ന്ദ​ർ സിം​ഗ് സു​ഖു, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ക​മ​ൽ ഹാ​സ​ന്‍റെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<