കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ടം: പ​രാ​തി ന​ൽ​കി കെ​എ​സ്‌​യു
കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ ആ​ൾ​മാ​റാ​ട്ടം: പ​രാ​തി ന​ൽ​കി കെ​എ​സ്‌​യു
Wednesday, May 17, 2023 7:58 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് പ​ക​രം ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി എ​സ്എ​ഫ്ഐ നേ​താ​വി​നെ തി​രു​കി​ക്ക​യ​റ്റി​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ലോ​ഷ്യ​സ് സേ​വ്യ​ർ.

ആ​ൾ​മാ​റാ​ട്ട​ത്തി​നും കൃ​ത്രി​മം ന​ട​ത്തി​യ​തി​നും കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്കും പ​രാ​തി ന​ൽ​കി.

സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ വ​ഴി​യാ​ണ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ആ​ളി​ന് പ​ക​രം മ​ത്സ​രി​ക്കാ​ത്ത എ​സ്എ​ഫ്ഐ നേ​താ​വി​നെ തി​രു​കി ക​യ​റ്റി​യ​ത്. ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ എ​ന്തും ചെ​യ്യാ​മെ​ന്ന ധാ​ർ​ഷ്ട്യ​മാ​ണ് സി​പി​എ​മ്മും എ​സ്എ​ഫ്ഐ​യും വ​ച്ച് പു​ല​ർ​ത്തു​ന്ന​ത്.


വി​ഷ​യ​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ എ​സ്എ​ഫ്ഐ ത​യാ​റാ​ക​ണം. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കെ​എ​സ്‌​യു മു​ന്നോ​ട്ട് പോ​കു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

ഡി​സം​ബ​ർ 12-നാ​ണ് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ (യു​യു​സി) സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്ഐ പാ​ന​ലി​ലെ ആ​രോ​മ​ലും അ​ന​ഘ​യു​മാ​ണ് ജ​യി​ച്ച​ത്.

എ​ന്നാ​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ പേ​രു​ക​ൾ കോ​ള​ജി​ൽ​നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ൽ​കി​യ​പ്പോ​ൾ അ​ന​ഘ​യ്ക്ക് പ​ക​രം കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‍​സി വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ കാ​ട്ടാ​ക്ക​ട ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി​ശാ​ഖി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ട്ട​താ​ണ് വി​വാ​ദ​മാ​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<