തിരുവനന്തപുരം: സംസ്ഥാനത്ത് 60 കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂർ, ആലപ്പുഴ, ജില്ലകളിലെ കള്ളുഷാപ്പുകൾക്കെതിരെയാണ് നടപടി. ബെനാമി പേരിൽ ഷാപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ദക്ഷിണ മേഖല ഇന്‍റലിജൻസ് അസി. കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കള്ളിൽ കലർത്താൻ സ്പിരിറ്റ് എത്തിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.