ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍
ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍
Friday, May 5, 2023 12:16 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സിനെ വിമർശിച്ചുകൊണ്ടുള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍. യൂ​ത്ത് കെ​യ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഷാ​ഫി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് പ​ല രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 595 ആ​ളു​ക​ളെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് സം​ഘ​ട​ന നാ​ട്ടി​ലെ​ത്തി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ത​ല താ​ഴ്ത്തേ​ണ്ട സാ​ഹ​ച​ര്യം സം​ഘ​ട​ന​യ്ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ല.


ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല. എ​ന്നാ​ല്‍ നേ​താ​ക്ക​ന്‍​മാ​ര്‍​ക്ക് ത​ങ്ങ​ളെ തി​രു​ത്താ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും ഷാ​ഫി പ്ര​തി​ക​രി​ച്ചു.

കോവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നന്നായി പ്രവര്‍ത്തിച്ചെന്നും ആശുപത്രികളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഹൃദയപൂര്‍വം പദ്ധതി മാതൃകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ യൂത്ത് കെയറില്‍ കെയറുണ്ടായില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<