രാജ്യത്ത് 7,633 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് 7,633 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Tuesday, April 18, 2023 2:02 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,633 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 61,233 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഡൽഹിയിലും കേരളത്തിലും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഹരിയാന, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ മരണമാണ് ഉണ്ടായത്.

220.66 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<