നെ​യ്റോ​ബി: ബു​ർ​ഖ​യും പ​ർ​ദ്ദ​യും ധരി​ച്ചെത്തി ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ദേ​ശീ​യ ചാ​മ്പ്യ​നെ​യ​ട​ക്കം തോ​ൽ​പ്പി​ച്ച വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. സ്റ്റാ​ൻ​ലി ഒ​മോ​ണ്ടി​യെ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് പി​ടി​യി​ലാ​യ​ത്. വ​നി​താ താ​രം ച​മ​ഞ്ഞ് ഓ​പ്പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ചാ​ണ് വി​ദ്യാ​ർ​ഥി 42,000 ഡോ​ള​ർ (ഏ​ക​ദേ​ശം 34 ല​ക്ഷം രൂ​പ) നേ​ടി​യ​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ലി​സെന്‍റ് അ​വോ​ർ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം റൗ​ണ്ട് വ​രെ ഇ​യാ​ൾ ഒ​ന്നും സം​സാ​രി​ച്ചി​ല്ലെ​ന്നും സ്ത്രീ​ക​ൾ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ് എ​ന്ന​തി​നാ​ൽ ആ​ദ്യം സം​ശ​യം തോ​ന്നി​യി​ല്ലെ​ന്നും ചെ​സ് കെ​നി​യ പ്ര​സി​ഡ​ന്‍റ് ബെ​ർ​ണാ​ഡ് വ​ഞ്ജാ​ല പ​റ​ഞ്ഞു.