പുതിയ 1000 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ; തിങ്കൾ മുതൽ പ്രചാരത്തിൽ
Saturday, April 8, 2023 3:00 AM IST
അബുദാബി: യുഎഇ പുറത്തിറക്കിയ 1000 ദിർഹത്തിന്റെ പുതിയ നോട്ടുകൾ അടുത്താഴ്ച മുതൽ പ്രചാരണത്തിലാകും. നോട്ടുകൾ തിങ്കളാഴ്ച മുതൽ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഇവ ലഭ്യമായി തുടങ്ങും.
ശാസ്ത്രരംഗത്ത് യുഎഇയുടെ നേട്ടങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് നോട്ടിന്റെ പ്രത്യേകത. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ചിത്രത്തിനൊപ്പം ബറക്ക ആണവനിലയം, ചൊവ്വ പര്യവേഷണ വാഹനമായ ഹോപ് പ്രോബ് എന്നിവയുടെ ചിത്രങ്ങളും നോട്ടിലുണ്ടാകും.