ഉ​ത്സ​വ​ത്തി​നി​ടെ നൃ​ത്ത​മാ​ടി​യ എ​സ്‌​ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
ഉ​ത്സ​വ​ത്തി​നി​ടെ നൃ​ത്ത​മാ​ടി​യ എ​സ്‌​ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Thursday, April 6, 2023 3:23 PM IST
തൊ​ടു​പു​ഴ: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ നൃ​ത്ത​മാ​ടി​യ എ​സ്‌​ഐ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ശാ​ന്ത​ന്‍​പാ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ കെ.​സി.​ഷാ​ജി​യെ​യാ​ണ് കൊ​ച്ചി റേ​ഞ്ച് ഡി​ഐ​ജി എ. ​ശ്രീ​നി​വാ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​ടു​ക്കി സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ര്‍​ജ് ന​ല്‍​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ശാ​ന്ത​ന്‍​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പൂ​പ്പാ​റ മാ​രി​യ​മ്മ​ന്‍​കോ​വി​ലി​ല്‍ ക്ര​മ​സ​മാ​ധാ​ന പാ​ല​ന ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്‌​ഐ ത​മി​ഴ് ഭ​ക്തി ഗാ​ന​ത്തി​നൊ​പ്പം യൂ​ണി​ഫോ​മി​ല്‍ നൃ​ത്തം ചെ​യ്ത​ത്.

രാ​ത്രി​യി​ല്‍ മാ​രി​യ​മ്മ, കാ​ളി​യ​മ്മ എ​ന്ന ത​മി​ഴ് ഭ​ക്തി ഗാ​നം ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ മു​ഴ​ങ്ങി​യ​പ്പോ​ള്‍ എ​സ്‌​ഐ യൂ​ണി​ഫോ​മി​ല്‍ ത​ന്നെ എ​ല്ലാം മ​റ​ന്നു നൃ​ത്തം ച​വി​ട്ടു​ക​യാ​യി​രു​ന്നു. കാ​ണി​ക​ള്‍ എ​സ്‌​ഐ​യെ ആ​ദ്യം കൈ​യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

താ​ള​ബോ​ധ​മി​ല്ലാ​തെ എ​സ്‌​ഐ​യു​ടെ നൃ​ത്തം മു​റു​കി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ത് മൊ​ബൈ​ല്‍​ഫോ​ണു​ക​ളി​ല്‍ പ​ക​ര്‍​ത്തി. നൃ​ത്തം നീ​ണ്ടു​പോ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ത​ന്നെ പി​ന്നീ​ട് എ​സ്‌​ഐ​യെ പി​ടി​ച്ചു പു​റ​ത്തേ​യ്ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.


ഇ​തി​നി​ടെ നാ​ട്ടു​കാ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ആ​രോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഔ​ദ്യോ​ഗി​ക ഡ്യൂ​ട്ടി​ക്കെ​ത്തി​യ എ​സ്‌​ഐ സേ​ന​യ്ക്ക് അ​പ​മാ​ന​മാ​കും വി​ധ​ത്തി​ല്‍ പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ നൃ​ത്തം ചെ​യ്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. എ​സ്‌​ഐ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് നൃ​ത്തം ചെ​യ്ത​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് എ​സ്‌​ഐ​യു​ടെ ന​ട​പ​ടി പോ​ലീ​സ് സേ​ന​യ്ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും അ​തീ​വ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം എ​സ്പി മു​ഖേ​ന സ്‌​പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഡി​ഐ​ജി​യ്ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി എ​സ്‌​ഐ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<