നി​യ​മ​സ​ഭ​യി​ൽ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ത്രി​പു​ര ബി​ജെ​പി എം​എ​ൽ​എ വെ​ട്ടി​ൽ
നി​യ​മ​സ​ഭ​യി​ൽ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ത്രി​പു​ര ബി​ജെ​പി എം​എ​ൽ​എ വെ​ട്ടി​ൽ
Thursday, March 30, 2023 6:36 PM IST
ഗോ​ഹ​ട്ടി: ത്രി​പു​ര​യി​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട ബി​ജെ​പി എം​എ​ൽ​എ വെ​ട്ടി​ൽ. ബാ​ഗ​ബാ​സ മ​ണ്ഡ​ലം എം​എ​ൽ​എ ജാ​ദ​വ് ലാ​ൽ നാ​ഥ് ആ​ണ് വെ​ട്ടി​ലാ​യ​ത്.

ബ​ജ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട​ത്. പി​ന്നി​ലി​രു​ന്ന ആ​ളാ​ണ് ജാ​ദ​വ് ലാ​ലി​ന്‍റെ ചെ​യ്തി പ​ക​ർ​ത്തി​യ​ത്. ഫോ​ണി​ൽ‌ വീ​ഡി​യോ ക്ലി​പ്പു​ക​ൾ സ്ക്രോ​ൾ ചെ​യ്യു​ക​യും ഒ​രു അ​ശ്ലീ​ല ക്ലി​പ്പി​ലെ​ത്തി അ​ത് പ്ലേ ​ചെ​യ്തു കാ​ണു​ക​യും ചെ​യ്യു​ന്ന​താ​ണ് പി​ന്നി​ലി​രു​ന്ന​യാ​ൾ പ​ക​ർ​ത്തി​യ​ത്.

സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ ബി​ജെ​പി​ക്ക് നാ​ണ​ക്കേ​ടാ​യി. പാ​ർ​ട്ടി ജാ​ദ​വ് ലാ​ലി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ളോ​ട് ജാ​ദ​വ് ലാ​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


ഇ​താ​ദ്യ​മാ​യ​ല്ല ഒ​രു എം​എ​ൽ​എ നി​യ​മ​സ​ഭ​യ്ക്ക് ‌അ​ക​ത്തി​രു​ന്ന് അ​ശ്ലീ​ല വി​ഡി​യോ കാ​ണു​ന്ന​ത്. 2012ൽ ​ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ല​ക്ഷ്മ​ൺ സാ​വ​ദി, സി.​സി. പാ​ട്ടി​ൽ എ​ന്നീ മ​ന്ത്രി​മാ​ർ മൊ​ബൈ​ലി​ൽ അ​ശ്ലീ​ല വി​ഡി​യോ കാ​ണു​ക​യും വി​വാ​ദ​മാ​യ​തോ​ടെ അ​വ​ർ രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<