വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ; കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ; കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, March 30, 2023 5:27 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് ത​ൽ​ക്കാ​ലം പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന കേ​ന്ദ്ര​മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ന്‍റെ പ്ര​സ്താ​വ​ന ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ര​ള​ത്തി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ചു​വ​പ്പു​കൊ​ടി കാ​ട്ടു​ന്ന​താ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ ന​ൽ​കി​യ മ​റു​പ​ടി. കേ​ര​ള​ത്തി​ൽ വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് വൈ​കാ​തെ എ​ത്തു​മെ​ന്നാ​ണ് 2023 ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ പോ​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ൽ നി​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​പ്പോ​ൾ പി​ന്നോ​ക്കം പോ​യ​ത് ദു​രൂ​ഹ​മാ​ണ്.

വ​ന്ദേ ഭാ​ര​തി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു കെ- ​റെ​യി​ൽ പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ. വ​ള​വു​ക​ൾ നി​വ​ർ​ത്തി കേ​ര​ള​ത്തി​ൽ വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ​റ​ഞ്ഞ​വ​രു​ൾ​പ്പെ​ടെ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കു​ശേ​ഷം മൗ​ന​ത്തി​ലാ​ണ്. അ​ർ​ഹ​മാ​യ റെ​യി​ൽ​വേ വി​ക​സ​നം കേ​ര​ള​ത്തി​ന് നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ഴു​ള്ള ഈ ​മൗ​നം കു​റ്റ​ക​ര​മാ​ണ്.


ഇ​ന്ന് കേ​ര​ളം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​ണ് യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​യ്മ. 620 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ പ​ന്ത്ര​ണ്ടും പ​തി​മൂ​ന്നും മ​ണി​ക്കൂ​ർ എ​ടു​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​ല​തും ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ഈ ​അ​വ​സ്ഥ മാ​റ്റാ​ൻ റെ​യി​ൽ വി​ക​സ​നം അ​നി​വാ​ര്യ​മാ​ണ്. അ​തി​നു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ഇ​ട​പെ​ട​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. അ​തി​നെ അ​ട്ടി​മ​റി​ക്കു​ന്ന ഏ​തു ന​ട​പ​ടി​യും ജ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യ​ത്തി​നു​വി​രു​ദ്ധ​മാ​ണ്. അ​തു​കൊ​ണ്ട് വ​ന്ദേ​ഭാ​ര​ത് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<