സി​യ ചീ​റ്റ​പ്പു​ലി അ​മ്മ​യാ​യി, നാ​ല് കു​ഞ്ഞു​ങ്ങ​ള്‍
സി​യ ചീ​റ്റ​പ്പു​ലി അ​മ്മ​യാ​യി, നാ​ല് കു​ഞ്ഞു​ങ്ങ​ള്‍
Wednesday, March 29, 2023 4:10 PM IST
ഭോ​പ്പാ​ല്‍: ന​മീ​ബി​യ​യി​ല്‍​നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യ പാ​ര്‍​ക്കി​ല്‍ എ​ത്തി​ച്ച ചീ​റ്റ​പ്പു​ലി നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി. സി​യാ​യ എ​ന്ന ചീ​റ്റ​പ്പു​ലി​യാ​ണ് പ്ര​സ​വി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വ് ചീ​റ്റ കു​ഞ്ഞു​ങ്ങ​ളു​ടെ ചി​ത്രം ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചു.


സാ​ഷ എ​ന്ന ചീ​റ്റ​പ്പു​ലി ചത്ത ദുഃ​ഖ​ത്തി​നി​ട​യി​ലാ​ണ് ഈ ​ആ​ശ്വാ​സ വാ​ര്‍​ത്ത.

അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ​യി​ലെ കാ​ല​വ​സ്ഥ​യു​മാ​യി ന​ന്നാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു എ​ന്ന​തിന്‍റെ തെ​ളി​വാ​ണ് പെ​ണ്‍​ചീ​റ്റ പ്ര​സ​വി​ച്ച​തെന്നും ചീ​റ്റ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ പ്രൊ​ജ​ക്ട് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ വ​ന്യ​ജീ​വി​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ചീ​റ്റ​പ്പു​ലി​ക​ളെ പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ ആ​വാ​സ​കേ​ന്ദ്ര​മാ​യാ​ണ് പാ​ര്‍​ക്ക് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<