അ​മേ​രി​ക്ക നാ​ഷ്‌​വി​ൽ സ്കൂൾ വെടിവയ്പ്: അ​ക്ര​മി പൂ​ർ​വ​വി​ദ്യാ​ർ​ഥി
അ​മേ​രി​ക്ക നാ​ഷ്‌​വി​ൽ സ്കൂൾ വെടിവയ്പ്: അ​ക്ര​മി പൂ​ർ​വ​വി​ദ്യാ​ർ​ഥി
Tuesday, March 28, 2023 6:25 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ആ​റാ​യി. മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്ന് മു​തി​ർ​ന്ന​വ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ടെ​ന്ന​സി​യി​ലെ നാ​ഷ്‌​വി​ലി​ലെ സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ഓ​ഡ്രി ഹെ​യ്ൽ (28) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഒ​ൻ​പ​ത് വ​യ​സു​കാ​രാ​യ എ​വ്‌​ലി​ൻ ഡീ​ക്‌​ഹോ​സ്, ഹാ​ലി സ്‌​ക്ര​ഗ്‌​സ്, വി​ല്യം കി​ന്നി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. സി​ന്തി​യ പീ​ക്ക് (61), കാ​ത​റി​ൻ കൂ​ൺ​സ് (60), മൈ​ക്ക് ഹി​ൽ (61) എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.


സെ​മി ഓ​ട്ടോ​മാ​റ്റി​ക് റൈ​ഫി​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് തോ​ക്കു​ക​ളു​മാ​യാ​ണ് ഓ​ഡ്രി ഹെ​യ്ൽ എ​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് വ​ധി​ച്ചു. സ്കൂ​ളി​ന്‍റെ വാ​തി​ൽ വെ​ടി​വ​ച്ചു ത​ക​ർ​ത്താ​ണ് ഹെ​യ്‌​ൽ അ​ക​ത്തു​ക​യ​റി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ അ​വ​ർ​ക്കു​നേ​രെ അ​ക്ര​മി വെ​ടി​യു​തി​ർ​ത്തു. പോ​ലീ​സ് സ്കൂ​ളി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് ഹെ​യ്‌​ലി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ഓ​പ്പ​റേ​ഷ​നി​ൽ ഒ​രു പോ​ലീ​സു​കാരന് പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<