സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശം; പരാതിയുമായി യൂത്ത് കോൺഗ്രസ്
Tuesday, March 28, 2023 5:49 PM IST
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.
പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയിന്മേൽ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈടെക് സെല്ലിന് ഡിജിപി നിർദേശം നൽകി.