ഫി​ലി​പ്പീ​ന്‍​സി​ല്‍ ഇ​ന്ത്യ​ന്‍ ദ​മ്പ​തി​ക​ള്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു
ഫി​ലി​പ്പീ​ന്‍​സി​ല്‍ ഇ​ന്ത്യ​ന്‍ ദ​മ്പ​തി​ക​ള്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു
Tuesday, March 28, 2023 2:59 PM IST
മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ല്‍ ഇ​ന്ത്യ​ന്‍ ദ​മ്പ​തി​ക​ള്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ സു​ഖ് വി​ന്ദ​ര്‍​ സിം​ഗ്, കി​ര​ണ്‍ ദീ​പ് കൗ​ര്‍ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഫി​ലി​പ്പീ​ന്‍​സി​ലെ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ക്ര​മി സു​ഖ് വി​ന്ദ​ര്‍ സിം​ഗി​ന് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ഭാ​ര്യ​യ്ക്ക് നേ​രെ​യും ഇ​യാ​ള്‍ നി​റ​യൊ​ഴി​ച്ചു. ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ക​ഴി​ഞ്ഞ 19 വ​ര്‍​ഷ​മാ​യി ഫി​ലി​പ്പീ​ന്‍​സി​ല്‍ ഫൈ​നാ​ന്‍​സ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ് സു​ഖ് വി​ന്ദ​ര്‍. ആ​റ് മാ​സം മു​മ്പാ​ണ് കി​ര​ണ്‍ ദീ​പ് മ​നി​ല​യി​ലെ​ത്തു​ന്ന​ത്.


സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ ല​ഖ് വീ​ര്‍ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ദ​മ്പ​തി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ല​ഖ് വീ​ര്‍ ഒ​രു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<