ഗള്‍ഫില്‍നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
ഗള്‍ഫില്‍നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
Tuesday, March 28, 2023 10:53 AM IST
സ്വന്തം ലേഖകൻ
പയ്യന്നൂർ: കണ്ണൂരിൽ ഗള്‍ഫില്‍നിന്നെത്തിയ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. കോറോം കോക്കോട് അങ്കണവാടിക്ക് സമീപത്തെ എം.ടി.പി. മുഹമ്മദ് മുബഷീറി (24) നാണ് മര്‍ദനമേറ്റത്.

ഇയാളുടെ പരാതിയില്‍ അഖിൽ, ബിജു എന്നിവര്‍ക്കും ഇവരുടെ കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒന്പതരയോടെ പാലക്കോടാണ് സംഭവം.

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുന്നതിനായി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും ടാക്സി കാറില്‍ പാലക്കോടുള്ള ഭാര്യാ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.


പാലക്കോടെത്തിയപ്പോള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികളെത്തിയ കാറിലേക്ക് പരാതിക്കാരനെ പിടിച്ചുകയറ്റി ഓടിച്ചു പോവുകയായിരുന്നു.

കോറോം കൊക്കോട്ടെത്തിയപ്പോള്‍ അടിക്കുകയും ചവിട്ടുകയും ചെയ്തെന്നും പണം തിരിച്ച് നല്‍കാത്തതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<