കൊ​ല്ല​ത്ത് ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൈ​ത​ല്ലി​യൊ​ടി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍
കൊ​ല്ല​ത്ത് ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൈ​ത​ല്ലി​യൊ​ടി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍
Tuesday, March 28, 2023 10:27 AM IST
കൊ​ല്ലം: ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. അ​ന്‍​സി​യ ബീ​വി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ജി​ത്ത് എ​ന്ന യു​വാ​വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. പാ​ങ്ങ​ലു​കാ​ട്ടി​ല്‍ ലേ​ഡീ​സ് സ്റ്റോ​ര്‍ ന​ട​ത്തു​ക​യാ​ണ് അ​ന്‍​സി​യ. ക​ട​യു​ടെ മു​മ്പി​ല്‍ ആ​രെ​ങ്കി​ലും വാ​ഹ​നം നി​ര്‍​ത്തി​യാ​ല്‍ ഇ​വ​ര്‍ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് ഒ​രു പെ​ണ്‍​കു​ട്ടി​യെ ഇ​വ​ര്‍ മ​ര്‍​ദി​ച്ചി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​വ​ര്‍ ഓ​ട്ടോ ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച​ത്. ക​മ്പി​വ​ടി​കൊ​ണ്ട് കൈ ​ത​ല്ലി​യൊ​ടി​ക്കു​ക​യാ​യി​രു​ന്നു.


പെ​ണ്‍​കു​ട്ടി​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ ഓ​ട്ടോ ഡ്രൈ​വ​റും പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ ക​ത്തി​യു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ യു​വ​തി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​വ​രു​ടെ മ​ക​ന്റെ സം​ര​ക്ഷ​ണം ചൈ​ല്‍​ഡ് ലൈ​ന്‍ ഏ​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<