ധീ​ര​ത​യോ​ടെ കാ​ന്‍​സ​റി​നെ വെ​ല്ലു​വി​ളി​ച്ച് ജീ​വി​ച്ച മ​നു​ഷ്യ​നാ​ണ് ഇ​ന്ന​സെ​ന്‍റ്: എം.​വി.​ഗോ​വി​ന്ദ​ന്‍
ധീ​ര​ത​യോ​ടെ കാ​ന്‍​സ​റി​നെ വെ​ല്ലു​വി​ളി​ച്ച് ജീ​വി​ച്ച മ​നു​ഷ്യ​നാ​ണ് ഇ​ന്ന​സെ​ന്‍റ്: എം.​വി.​ഗോ​വി​ന്ദ​ന്‍
Monday, March 27, 2023 10:41 AM IST
കൊ​ച്ചി: കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ഇ​ന്ന​സെന്‍റിന്‍റെ വി​യോ​ഗ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ധീ​ര​ത​യോ​ടെ കാ​ന്‍​സ​റി​നെ വെ​ല്ലു​വി​ളി​ച്ച് ജീ​വി​ച്ച്, രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​ര്‍​ക്ക് വ​ലി​യ സ​ന്ദേ​ശം ന​ല്‍​കി​യ ന​ട​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​സി​റ്റീ​വ് എ​ന​ര്‍​ജി എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്താം എ​ന്ന​തി​ന് ഇ​ന്ന​സെന്‍റിന്‍റെ വ​രി​ക​ളും ന​ര്‍​മ്മ​ത്തി​ല്‍ പൊ​തി​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളും വ​ള​രെ​യേ​റെ ശ്ര​ദ്ദേ​യ​മാ​യി​രു​ന്നെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.


ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ അ​ന്ത്യം. ഇന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചു.

ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍​ഹാ​ളി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<