മും​ബൈ മേ​രി ജാ​ൻ!
മും​ബൈ മേ​രി ജാ​ൻ!
Sunday, March 26, 2023 11:56 PM IST
മും​ബൈ: തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ പ​റ​ഞ്ഞു​റ​പ്പി​ച്ച ഫോ​ർ​മാ​റ്റി​ൽ ച​ലി​ക്കു​ന്ന മ​സാ​ല​പ്പ​ടം ക​ണ​ക്കെ ട്വി​സ്റ്റു​ക​ളു​ലേ​തു​മി​ല്ലാ​തെ വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മു​ത്ത​മി​ട്ട് മും​ബൈ ഇ​ന്ത്യ​ൻ​സ്. മും​ബൈ തീ​ര​ത്തെ ആ​ർ​ത്ത​ല​യ്ക്കു​ന്ന തി​ര​മാ​ല​യ്ക്ക് മു​മ്പി​ൽ നി​ന്ന് "ദു​നി​യാ' കീ​ഴ​ട​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച റോ​ക്കി ഭാ​യ്‌​യു​ടെ ക​രു​ത്ത് ആ​വേ​ശ​മാ​ക്കി, ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ഏ​ഴ് വി​ക്ക​റ്റി​ന് വീ​ഴ്ത്തി‌​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സ് കു​ട്ടി​ക്രി​ക്ക​റ്റി​ന്‍റെ ലോ​കം പി​ടി​ച്ച‌​ട​ക്കി​യ​ത്.

ക്യാ​പി​റ്റ​ൽ​സ് ഉ​യ​ർ​ത്തി​യ 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന മും​ബൈ മൂ​ന്ന് പ​ന്ത് മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് വി​ജ​യം ക​ണ്ട​ത്. വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും റ​ൺ​സ് വി​ട്ടു​ന​ൽ​കാ​ൻ ക്യാ​പി​റ്റ​ൽ​സ് മ​ടി​ച്ച​തോ​ടെ ക​ന്നി​ക്കി​രീ​ട​ത്തി​ലേ​ക്ക് ബൗ​ണ്ട​റി പാ​യി​ക്കാ​ൻ ന​താ​ലി സ്കി​വ​റി​ന്(60*) കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു.

സ്കോ​ർ:
ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് 131/9(20)
മും​ബൈ ഇ​ന്ത്യ​ൻ​സ് 134/3(19.3)


55 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​ക​ളു​മാ​യി ആ​ണ് സ്കി​വ​ർ മും​ബൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഹെ​യ്‌​ലി മാ​ത്യൂ​സ്(13), യാ​സ്തി​ക ഭാ​ട്ടി​യ(4) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യെ​ങ്കി​ലും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 37 റ​ൺ​സു​മാ​യി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. പ​തി​വ് വേ​ഗ​മി​ല്ലാ​തെ, കി​രീ​ട​ക്ക​ര​യി​ലു​ള്ള ചെ​റി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് പോ​കാ​നാ​യി മെ​ല്ലെ​യാ​ണ് ഹ​ർ​മ​നും ബാ​റ്റ് വീ​ശി​യ​ത്.


അ​മേ​ലി​യ കെ​ർ(14) ഫി​നി​ഷിം​ഗി​ൽ സ്കി​വ​റി​നെ സ​ഹാ​യി​ച്ചു. രാ​ധാ യാ​ദ​വ്, ജെ​സ് ജോ​ണാ​സ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റു​ക​ൾ വീ​തം നേ​ടി. ഹ​ർ​മ​നെ അ​ലീ​സ് ശി​ഖ പാ​ണ്ഡേ റ​ൺ​ഔ​ട്ട് ആ​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ, മൂ​ന്ന് വി​ക്ക​റ്റ് വീ​തം നേ​ടി​യ ഇ​സി വോം​ഗ്, ഹെ​യ്‌​ലി മാ​ത്യൂ​സ് എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ക്യാ​പി​റ്റ​ൽ​സി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്. 10.3 ഓ​വ​റി​ൽ 73-4 എ​ന്ന നി​ല​യി​ൽ പ​ത​റി​യ ടീ​മി​നെ മെ​ഗ് ലാ​നിം​ഗ്(35), പാ​ണ്ഡേ(27) എ​ന്നി​വ​രാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ഒ​മ്പ​താം വി​ക്ക​റ്റി​ലെ പാ​ണ്ഡേ - രാ​ധാ യാ​ദ​വ്(27*) പോ​രാ​ട്ടം ടീ​മി​നെ 100 റ​ൺ​സ് ക​ട​ത്തി.

ഷ​ഫാ​ലി വ​ർ​മ(11), അ​ലീ​സ് കാ​പ്സി(0), ജെ​മീ​മ റോ​ഡ്രി​ഗ​സ്(9), മ​രി​സാ​നെ കാ​പ്(18) എ​ന്നീ വി​ശ്വ​സ്ത​ർ നി​റം​മ​ങ്ങി​യ​ത് ക്യാ​പി​റ്റ​ൽ​സി​ന് തി​രി​ച്ച​ടി​യാ​യി. മും​ബൈ​യ്ക്കാ​യി അ​മേ​ലി​യ കെ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ പി​ഴു​തു.

കി​രീ​ട​ത്തി​ന​രി​കെ വീ​ണെ​ങ്കി​ലും ഡ​ൽ​ഹി ക്യാ​പ്റ്റ​ൻ മെ​ഗ് ലാ​നിം​ഗ് ‌ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് സ്കോ​റ​ർ​ക്കു​ള്ള ഓ​റ​ഞ്ച് ക്യാ​പ് സ്വ​ന്ത​മാ​ക്കി. മും​ബൈ​യു​ടെ ഹെ​യ്‌​ലി മാ​ത്യൂ​സി​നാ​ണ് മി​ക​ച്ച വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ക്കു​ള്ള പ​ർ​പ്പി​ൾ ക്യാ​പ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<