ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം തു​ട​രും: ഖാ​ർ​ഗെ
ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം തു​ട​രും: ഖാ​ർ​ഗെ
Sunday, March 26, 2023 10:24 PM IST
ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ആ​രെ​ങ്കി​ലും ത​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ങ്ങ​ൾ ദു​ർ​ബ​ല​രാ​ണെ​ന്നാ​ണ് ബി​ജെ​പി സ​ർ​ക്കാ​രും ന​രേ​ന്ദ്ര മോ​ദി​യും ചി​ന്തി​ക്കു​ന്ന​ത്. ആ​രെ​ങ്കി​ലും ത​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കും. ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കാ​ൻ ത​ങ്ങ​ൾ പോ​രാ​ട്ടം തു​ട​രും.


ഞ​ങ്ങ​ളെ കു​ഴി​ച്ചി​ടാ​ൻ നി​ങ്ങ​ളു​ടെ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ക, പ​ക്ഷേ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ക​ഴി​യി​ല്ല.

രാ​ഹു​ൽ ഗാ​ന്ധി ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി​യും യു​വാ​ക്ക​ൾ​ക്കു വേ​ണ്ടി​യും പോ​രാ​ടു​ക​യാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും വി​ല​ക്ക​യ​റ്റ​ത്തി​നും എ​തി​രെ​യാ​ണ് അ​ദ്ദേ​ഹം പോ​രാ​ടു​ന്ന​തെ​ന്നും ഖാ​ർ​ഗെ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<