ബ്ര​ഹ്മ​പു​ര​ത്ത് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യം: ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി
ബ്ര​ഹ്മ​പു​ര​ത്ത് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യം: ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി
Sunday, March 26, 2023 7:52 PM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് വീ​ണ്ടും തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. സെ​ക്ട​ർ ഏ​ഴി​ൽ ചെ​റി​യ പ്ര​ദേ​ശ​ത്താ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

നി​ല​വി​ൽ തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ, പ​ട്ടി​മ​റ്റം, ഏ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ല് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ രം​ഗ​ത്തു​ണ്ട്. എ​ട്ട് ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ തീ​യ​ണ​യ്ക്കു​ന്നു​ണ്ട്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് അ​ഗ്നി ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു.


ഫ​യ​ർ വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​തി​നാ​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ തീ​യ​ണ​യ്ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<