ന​ഴ്സി​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ഇ​ല​ക്ട്രീ​ഷ​ൻ പി​ടി​യി​ൽ
ന​ഴ്സി​ന് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ഇ​ല​ക്ട്രീ​ഷ​ൻ പി​ടി​യി​ൽ
Sunday, March 26, 2023 7:03 AM IST
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കീ​ഴി​ല്ലം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ്രീ​ജി​ത്ത് ശി​വ​ദാ​സ​ൻ(38) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രീ​ഷ​നാ​യ ശ്രീ​ജി​ത്ത്, സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11നായിരുന്നു സം​ഭ​വം.

ഭ​ക്ഷ​ണ​ശേ​ഷം ന​ഴ്സിം​ഗ് സ്റ്റേ​ഷ​നി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് ശ്രീ​ജി​ത്ത് ആ​ക്ര​മി​ച്ച​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ മു​റി പു​റ​ത്തുനി​ന്ന് പൂ​ട്ടി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ന​ഴ്സി​നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

യു​വ​തി​യെ ന​ഴ്സിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും ബ​ലം പ്ര​യോ​ഗി​ച്ച് അ​ടു​ത്തു​ള്ള മു​റി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചെ​ങ്കി​ലും ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.


സം​ഭ​വം വ​ഷ​ളാ​കു​മെ​ന്ന് മ​ന​സി​ലാ​യ പ്ര​തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ന​ഴ്സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കൈ​വ​ശ​മു​ള്ള മൊ​ബൈ​ൽ ഫോ​ൺ വ​ഴി തോ​ക്കി​ന്‍റെ​യും വാ​ളി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ കാ​ണി​ച്ച് ഇ​യാ​ൾ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​തേ​ത്തു​ട​ർ​ന്ന് ന​ഴ്സ് വി​വ​രം ഭ​ർ​ത്താ​വി​നോ​ട് പ​റ​യു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.​ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കു​റു​പ്പം​പ​ടി ഭാ​ഗ​ത്തുനി​ന്ന് ഹി​ൽ പാ​ല​സ് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും കാ​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​യ​ർ പി​സ്റ്റ​ൾ, വാ​ൾ എ​ന്നി​വ​യും പോ​ലീ​സ് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<