രാ​ജ്ഭ​വ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്, സം​ഘ​ർ​ഷം
രാ​ജ്ഭ​വ​നി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്, സം​ഘ​ർ​ഷം
Friday, March 24, 2023 9:33 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷം. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.


രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ണ്ഡ​ല​മാ​യി​രു​ന്ന വ​യ​നാ​ട്ടി​ലെ ക​ല്‍​പ്പ​റ്റ​യി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​നും ശ്ര​മി​ച്ചു. ഏ​റെ​നേ​രം ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നും പ്ര​തി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<