തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കം; "ത​ല​ക​ൾ' മാ​റ്റി ബി​ജെ​പി
തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്കം; "ത​ല​ക​ൾ' മാ​റ്റി ബി​ജെ​പി
Thursday, March 23, 2023 11:32 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ​ക​ൾ​ക്ക് മു​മ്പാ​യി സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കാ​ൻ സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ഴി​ച്ചു​പ​ണി ന​ട​ത്തി ബി​ജെ​പി. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രെ മാ​റ്റി നി​യ​മി​ക്കു​മെ​ന്ന് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ പ്ര​ഖ്യാ​പി​ച്ചു.

ബ്രാ​ഹ്മ​ണ സ​മു​ദാ​യ​ത്തെ കൂ​ടെ നി​ർ​ത്താ​നാ​യി രാ​ജ​സ്ഥാ​നി​ലെ സം​ഘ​ട​നാ അ​ധ്യ​ക്ഷ​സ്ഥാ​നം സി.​പി. ജോ​ഷി എം​പി​ക്ക് കൈ​മാ​റി​യ​പ്പോ​ൾ ഒ​ബി​സി വോ​ട്ട് ബാ​ങ്ക് ല​ക്ഷ്യ​മി​ട്ട് എം​എ​ൽ​സി​യാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി​യെ​യാ​ണ് ബി​ഹാ​റി​ലെ ദൗ​ത്യ​മേ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ഡ​ൽ​ഹി​യി​ലെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന വീ​രേ​ന്ദ്ര സ​ച്ച്ദേ​വ​യെ പാ​ർ​ട്ടി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ പൂ​ർ​ണ​ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. മ​ൻ​മോ​ഹ​ൻ സ​മാ​ലി​നെ ഒ​ഡീ​ഷ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യും പാർട്ടി നി​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<